തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 72-ാമത് ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6.30ന് ശിവഗിരി മഹാസമാധിയിൽ ഗുരുപൂജയും ശാശ്വതികാനന്ദ സ്‌മൃതിഭൂമിയിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടക്കും. സ്വാമിയുടെ ജന്മഗൃഹത്തിൽ 11ന് പ്രാർത്ഥനയും എസ്.എൻ.ഡി.പി യോഗം ഐരാണിമുട്ടം ശാഖാഹാളിൽ 3.30ന് പ്രാർത്ഥന. 4.30ന് നടക്കുന്ന മതാതീത ആത്മീയ സമ്മേളനം മുൻമന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.