
നെയ്യാറ്റിൻകര: വധശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ആറാലുംമൂട് ശിവപുരം റോഡിൽ രാമഗോകുലത്തിൽ പപ്പടം വിഷ്ണു (28) എന്ന വിഷ്ണുവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. ആറാലുംമൂട് ചാനൽക്കരവീട്ടിൽ ഷാജഹാനെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ച കേസിലും കാപ്പ കരുതൽ തടങ്കൽ ഉൾപ്പെടെ 15ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. റൂറൽ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.