chenkal-temple

പാറശാല: ആദ്ധ്യാത്മിക ടൂറിസത്തിന്റെ അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം നേടാൻ പോകുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.

മഹാശിവരാത്രിയോടനുബന്ധിച്ച്16-ാമത് മഹാരുദ്ര യജ്ഞം നടക്കുന്ന മഹേശ്വരം ക്ഷേത്രത്തിൽ നടന്ന ലക്ഷദീപം ഉദ്‌ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എസ്. രാജശേഖരൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, ചലച്ചിത്ര നടി ജലജ, പിന്നണി ഗായകൻ മണക്കാട് ഗോപൻ, ക്ഷേത്ര ഉപദേശക സമിതി അംഗം വൈ. വിജയൻ, വി.കെ. ഹരികുമാർ, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു.