ചീരാണിക്കര: കൊഞ്ചിറ പോങ്ങുംകുന്നിൽ ശിവശക്തി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഇന്ന് ആരംഭിച്ച് മാർച്ച് 1ന് സമാപിക്കും. എല്ലാദിവസവും രാവിലെ 6ന് ഗണപതിഹോമം, ഇന്ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം. വൈകിട്ട് 6.15 ന് പ്രസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, അസ്ത്രകലശപൂജ, വാസ്തുകലശം, വാസ്തുബലി, വാസ്തു പുണ്യാഹം.
നാളെ രാവിലെ ബിംബശുദ്ധികലശം, ബ്രഹ്മകലശപൂജ, വൈകിട്ട് അധിവാസഹോമം. 23ന് ദ്രവ്യകലാഭിഷേകം, ശ്രീഭൂതബലി, വൈകിട്ട് 6.15ന് തൃക്കൊടിയേറ്റ്, മുളപൂജ. 24ന് മുളപൂജ, നവകം, പഞ്ചഗവ്യം, കലശാഭിഷേകം. 25ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം. 26ന് നാഗർക്ക് കലശാഭിഷേകം, മുളപൂജ. 27ന് മുളപൂജ,നവകം, പഞ്ചഗവ്യം. 28ന് ആറാട്ട് കടവിൽ ആറാട്ട് ബലി, വൈകിട്ട് കലശം, ശ്രീഭൂതബലി. മാർച്ച് 1ന് രാവിലെ 7.30ന് നവകം, പഞ്ചഗവ്യം, 8.30ന് മൃത്യുഞ്ജയഹോമം, കലശാഭിഷേകം, വൈകിട്ട് 6.15 മുതൽ യാമപൂജകൾ.