jj

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് സീറ്റിന്റെ ഒരുഭാഗം ഇളകി പുറത്തേക്ക് തെറിച്ചു വീണു. ഇന്നലെ രാത്രി 8.30നാണ് സംഭവം. കരിക്കകം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പ്രഭാതിന്റെ വീടിനു മുന്നിലെ ഗേറ്റിലേക്കാണ് വീണത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഏറനാട് എക്സ് പ്രസിലെ സീറ്റാണ് ഇളകിത്തെറിച്ചത്. ആ സമയം പ്രഭാതിന്റെ കുട്ടികൾ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഗേറ്റിലേക്കാണ് വീണതെന്നതിനാൽ അപകടം ഒഴിവായി.

അതേസമയം, സീറ്റ് പുറത്തേയ്ക്ക് തെറിച്ചുവീഴാൻ സാദ്ധ്യതയില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഡോറിന് സമീപത്ത് സീറ്റില്ല. അതിനാൽ ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്ന് സംശയമുണ്ട്. റെയിൽവേ അന്വേഷണം തുടങ്ങി.