
കടയ്ക്കൽ: സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ഇട്ടിവ കോവൂർ അരവിന്ദ് ഭവനിൽ കൃഷ്ണൻകുട്ടിയുടെയും ജയകുമാരിയുടെയും മകൻ അനന്തു (24) ആറ്റിൽ മുങ്ങി മരിച്ചു. കോട്ടുക്കൽ കോട്ടപൊയ്ക ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 4 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കളായ വിഷ്ണു, രാഹുൽ, ഷൈജു, വിപിൻ എന്നിവർക്കൊപ്പം കുളിക്കുന്നതിനിടെ അനന്തു കയത്തിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചെങ്കിലും നാട്ടുകാർ കാര്യമാക്കിയില്ല. ഏറെ നേരത്തിനു ശേഷമാണ് അപകട വിവരം നാട്ടുകാർ അറിയുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ച് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
. അവിവാഹിതനായ അനന്തു എറണാകുളത്ത് പ്രൈവറ്റ് കമ്പനി ജീവനക്കാരനായിരുന്നു. സഹോദരൻ: അരവിന്ദ് (കേരള പൊലീസ് ).