cean

കിളിമാനൂർ:കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ശുചീകരണവും കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ ഉപജില്ലാതല ഉദ്ഘാടനം പകൽക്കുറി ഗവൺമെന്റ് എൽ.പിഎസിൽ നിർവഹിച്ചു. വിദ്യാലയത്തിനാവശ്യമായ മാസ്ക്, സാനിറ്റൈസർ, നോട്ടുബുക്ക്,പേന,പെൻസിൽ എന്നിവ പ്രമാദ്ധ്യാപകൻ മനോജ് ബി.കെ.നായർ ഏറ്റുവാങ്ങി.കെ.എസ്‌.ടി.എ സംസ്ഥാന കൗൺസിൽ അംഗം വി.ആർ സാബു പ്രവർത്തന പദ്ധതി വശദീകരിച്ചു.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ആർ.കെ ദിലീപ് കുമാർ,എസ്. സുരേഷ് കുമാർ,ഉപജില്ലാ ട്രഷറർ വി.ഡി രാജീവ്,സബ് ജില്ലാ നേതാക്കളായ ജിതേഷ് എസ്, എസ്.ആർ കല,ഷിനു മോഹൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഉപജില്ലാ സെക്രട്ടറി നവാസ് കെ. സ്വാഗതവും,പള്ളിക്കൽ ബ്രാഞ്ച് സെക്രട്ടറി ജിനു ജെ. ജോൺ നന്ദിയും പറഞ്ഞു.