നെടുമങ്ങാട്:സി.പി.ഐ കളത്തറ ബ്രാഞ്ച് സമ്മേളനം എൻ. ബാലചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടേറിയറ്റംഗം അരുവിക്കര വിജയൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.എ റഹിം, മണ്ഡലം കമ്മിറ്റിയംഗം കളത്തറ മധു,ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ. മനോഹരൻ നായർ,അഡ്വ.ശ്രീലാൽ, മാവിറവിള രവി, ഇ.എം. റഹിം, ലുക്കുമാനുവൽ ഹക്കിം, ഭാസികുട്ടി നായർ,ബിനുകുമാർ വെള്ളനാട് ഹരിഹരൻ നായർ, വിശ്വനാഥൻ, ബിജോയി തുടങ്ങിയവർ സംസാരിച്ചു.അരുവിക്കര ഡാം റിസർവോയറിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങളും ചെളിയും മാറ്റി ഡാം സംരക്ഷിക്കണമെന്നും,യാത്രാ ദുരിതം ഏറെ അനുഭവപ്പെടുന്ന നെടുമങ്ങാട് - മഞ്ച- അരുവിക്കര - കുളക്കോട് റോഡ് കിഫ്ബി പദ്ധതിയിൽപ്പെടുത്തി എത്രയും പെട്ടെന്ന് പണി ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.സെക്രട്ടറിയായി കെ.ചന്ദ്രശേഖരൻ നായരെയും,അസി.സെക്രട്ടറിയായി അബുസാലിയെയും തിരഞ്ഞെടുത്തു.