
പാലോട്:സി.പി.ഐ ഇടിഞ്ഞാർ ബ്രാഞ്ച് സമ്മേളനവും പ്രതിഭാ സംഗമവും സി.പി.ഐ ജില്ലാ എക്സി.അംഗം പി.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഡി.എ.രജിത്, മണ്ഡലം അസി.സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ, ലോക്കൽ സെക്രട്ടറി എൽ.സാജൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജ്മൽ,മണ്ഡല കമ്മിറ്റി അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്,മനോജ്.ടി,പാലോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ തെന്നൂർ ഷാജി,ഷെമീം വാറുവിള,അസ്ലം എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ജി.മനു,അസിസ്റ്റന്റ് സെക്രട്ടറിയായി റിനിമോൾ എന്നിവരെ തിരഞ്ഞെടുത്തു.