നെടുമങ്ങാട്:ആനാട് പാറയ്ക്കൽ മണ്ഡപം ദേവി ക്ഷേത്രത്തിലെ നേർച്ചത്തൂക്ക ദേശീയ മഹോത്സവത്തിന് ഇന്ന് തുടക്കം.മാർച്ച് 2ന് സമാപിക്കും.ഇന്ന് രാത്രി 8.10നും 8.30 നും മദ്ധ്യേ കൊടിയേറ്റ്,പൂത്തിരിമേളം തുടർന്ന് പ്രഥമ പാറയ്ക്കലമ്മ പുരസ്കാര വിതരണം. 23ന് രാത്രി 7ന് ഓട്ടൻതുള്ളൽ, 8.30ന് കളം കാവൽ. 24ന് വൈകിട്ട് 5.15 മുതൽ ഐശ്വര്യപൂജ, 7ന് വിവിധ കലാപരിപാടികൾ. 25ന് മാലപ്പുറം പാട്ട്. 26ന് രാവിലെ 8ന് നവകലശപൂജ, കലശാഭിഷേകം,വൈകിട്ട് 5ന് വിദ്യാലക്ഷ്മി ഹോമവും പൂജയും,രാത്രി 7ന് നൃത്തനൃത്യങ്ങൾ. 27ന് രാവിലെ 9.30 മുതൽ നാഗരൂട്ട്, രാത്രി 8ന് നാടകം.28ന് വൈകിട്ട് 5.15ന് ഉരുൾ,രാത്രി 8ന് തൂക്കവില്ലോട്ടം.മാർച്ച് 9ന് രാവിലെ പൊങ്കാല.4.45മുതൽ നേർച്ചത്തൂക്കം.9.30മുതൽ കുത്തിയോട്ടം,പൂമാല, താലപ്പൊലി. മാർച്ച് 2ന് കൊടിയിറക്ക്, പൂത്തിരിമേള, കുരുതിതർപ്പണം.