കല്ലമ്പലം:പട്ടികജാതി ക്ഷേമസമിതി മടവൂർ ലോക്കൽ സമ്മേളനം പി കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.മടവൂർ ഇ.എം.എസ് ഭവനിൽ നടന്ന സമ്മേളനത്തിൽ സുധി അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ എച്ച്.നാസർ,സി.പി.എം ജില്ലാ കമ്മറ്റി അംഗം മടവൂർ അനിൽ,പി.കെ.എസ് കിളിമാനൂർ ഏരിയ സെക്രട്ടറി ജി.രതീഷ്,പ്രസിഡന്റ് മഞ്ജു ലാൽ,മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ, സുനിത തുടങ്ങിയവർ പങ്കെടുത്തു.