കടയ്ക്കാവൂർ: പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ സ്മൃതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി അഞ്ചുതെങ്ങ് നെടുങ്ങണ്ട ബൂത്ത്‌ സമ്മേളനവും സമർപ്പണ നിധിശേഖരണവും സംഘടിപ്പിച്ചു. ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷീബ. ടി.എൽ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുനിലാൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കടയ്ക്കാവൂർ മണ്ഡലം ന്യൂനപക്ഷ മോർച്ചാ പ്രസിഡന്റ്‌ എഡിസൺ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ്, സെക്രട്ടറി വിശാൽ എസ്. ദീപ്, മുരുകൻ, വൈസ് പ്രസിഡന്റ്‌ ജോസഫ്, ബി.ജെ.പി നെടുങ്ങണ്ട ബൂത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാലതി പ്രഭാകരൻ, സെക്രട്ടറി വിഷ്ണു എസ്. ദീപ്, രഞ്ജിത്. ബി.എം.എസ് സെക്രട്ടറി രമണൻ,​ മഹിളാമോർച്ചാ പ്രവർത്തകരായ രാഗിണി സജിലാൽ, റീജ ഷാബു, ബിന്ദു സുരേഷ്, മിനി സുനിലാൽ തുടങ്ങിയവർ പങ്കെടുത്തു.