
കടയ്ക്കാവൂർ: 89-ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന വാഹന വിളംബര ഘോഷയാത്രയിലും സമ്മേളനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച പ്ലാവഴികം, വിളബ്ഭാഗം, വെട്ടൂർ യൂണിറ്റ് അംഗങ്ങളെ ആദരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂണിറ്റ് അംഗങ്ങളെ ആദരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രകമ്മിറ്റി അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, ഗുരുധർമ്മ പ്രചാരണ സഭ പ്ലാവഴികം യൂണിറ്റ് സെക്രട്ടറി സലിം, ഗുരുധർമ്മ പ്രചാരണ സഭ വെട്ടൂർ യൂണിറ്റ് പ്രസിഡന്റ് ഷീജ സുനിൽലാൽ എന്നിവർ സംസാരിച്ചു.