h
  1. പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ? തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി അമേയ മാത്യു നൽകിയ അടിക്കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയാകുന്നു. തന്റെ ഗ്ളാമർ ചിത്രം പങ്കുവച്ചാണ് അമേയയുടെ കുറിപ്പ്. കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ വെള്ളിത്തിരയിൽ എത്തുന്നത്. വൂൾഡ്, ദ് പ്രീസ്റ്റ് എന്നിവയാണ് അമേയുടെ മറ്റു ചിത്രങ്ങൾ.