പാലോട്:മലയോര മേഖലയുടെ പൊതുഗതാഗതത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ പാലോട് കെ.എസ്.ആർ. ടി.സിക്ക് എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതി ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയായ പുതിയ മന്ദിരം 25ന് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു,ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,എ.റിയാസ്,പി.എൻ.അരുൺ കുമാർ,കെ.വി.അജി,ഡി.രാജേഷ് എന്നിവർ പങ്കെടുക്കും. ഓഫീസ്, ജീവനക്കാർക്കായുള്ള വിശ്രമകേന്ദ്രം,ടിക്കറ്റ് കൗണ്ടർ എന്നിവ ഉൾപ്പെടെയാണ് നിർമ്മാണം പൂർത്തിയായത്. 167 ജീവനക്കാരാണ് മെക്കാനിക്കൽ വിഭാഗം ഉൾപ്പെടെ പാലോട് ഡിപ്പോയിൽ ജോലി ചെയ്യുന്നത്.