മുടപുരം: മാർച്ച് 12ന് കിഴുവിലത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘ രൂപീകരണ യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.ബി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ,ജില്ലാ വൈ.പ്രസിഡന്റ് ആർ.എസ്.അനൂപ്,എ.ആർ.റസൽ,സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ ജി.വേണുഗോപാലൻ നായർ,പി.മണികണ്ഠൻ,എസ്.ചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ. കെ.ബാബു,ഡി.ഹരീഷ് ദാസ് എന്നിവർ സംസാരിച്ചു.സ്വാഗത സംഘം ഭാരവാഹികളായി
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു,ജില്ലാകമ്മിറ്റി അംഗങ്ങളായ ജി.സുഗുണൻ,എ.ഷൈലജാ ബീഗം, ഏരിയാ സെക്രട്ടറി എസ്.ലെനിൻ,ഒ.എസ്.അംബിക എം.എൽ.എ (രക്ഷാധികാരികൾ),ഹരീഷ് ദാസ് (ചെയർമാൻ),സി.ജി.വിഷ്ണുചന്ദ്രൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.