കടയ്ക്കാവൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന എസ്.സി.ആർ.എസ് (ക്ഷാമപ്പറ്റ്) പദ്ധതിയുടെ 2021-22 വർഷത്തെ വിഹിതം ഒറ്റത്തവണ 1500 രൂപയായി ഇന്ന് മുതൽ മാർച്ച് 3 വരെ മത്സ്യഭവനിൽ താഴെ പറയും പ്രകാരം സ്വീകരിക്കുന്നു.

22, 23, 24,28 മാർച്ച്‌ 1 തീയതികളിൽ പുരുഷന്മാർ മാത്രം, 25, 26 മാർച്ച്‌ 2 തീയതികളിൽ സ്ത്രീകൾ മാത്രം. മാർച്ച് 3 സ്ത്രീകൾക്കും പുരുഷന്മാർക്കും. ഹാജരാക്കേണ്ട രേഖകൾ - അപേക്ഷ, മത്സ്യത്തൊഴിലാളി പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ / ഫോൺ നമ്പർ. അപേക്ഷ ഓഫീസിൽ നിന്ന് വാങ്ങുന്ന മത്സ്യത്തൊഴിലാളി എഫ്.ഐ.എം.എസിലെ അവരവരുടെ എം.ഐ.‌ഡി നമ്പർ ഉറപ്പാക്കേണ്ടതും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതുമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അടിയന്തരമായി തിരുത്തേണ്ടതും എഫ്.ഐ.എം.എസിലെ രേഖകളിൽ വ്യക്തത ഉറപ്പാക്കണം. അതിനു ശേഷം മാത്രം രേഖകളുമായി മത്സ്യത്തൊഴിലാളി നേരിട്ട് ഹാജരായി പദ്ധതി വിഹിതം 1500 രൂപ അടയ്ക്കേണ്ടതാണ്.