arangal

നെയ്യാറ്റിൻകര: വെൺപകൽ അരങ്ങൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ സ്വർണത്തിലും വെള്ളിയിലും പൊതിഞ്ഞ ഋഷഭ വാഹനം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാരംഭ നിർമ്മാണ ചടങ്ങുകളുടെ ഉദ്ഘാടനം കവടിയാർ കൊട്ടാരത്തിലെ ആദിത്യ വർമ്മ നിർവഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചെങ്കൽ എസ്. രാജശേഖരൻ നായർ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനേന്ദ്ര കുമാർ, എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പർ എം.മഹേന്ദ്രൻ, വാർഡ് മെമ്പർ എസ്. മായാറാണി, ക്ഷേത്ര മേൽശാന്തി ഗോപകുമാർ പോറ്റി, സബ് ഗ്രൂപ്പ്‌ ഓഫീസർ വിവേക് പോറ്റി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സനൽ കുമാർ, സെക്രട്ടറി ഗോപകുമാർ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.