വർക്കല: കാപ്പിൽ തെക്കുംകര തിരുപനനിന്നവിള അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ മഹാഗണപതിഹോമം, വിശേഷാൽപൂജ, 8ന് ദേവീ ഭാഗവത നവാഹ പാരായണം. 10ന് ഭദ്രകാളി കളമെഴുത്ത്പാട്ട്. രാത്രി 8ന് കളമെഴുത്ത്പാട്ടും വിളക്കും. 23, 24 തീയതികളിൽ രാവിലെ അഭിഷേകം, വിശേഷാൽപൂജ, ദേവിഭാഗവതനവാഹപാരായണം, രാത്രി 8ന് വിളക്ക്. 25ന് രാത്രി 7.30ന് തോറ്റംപാട്ട് തുടർന്ന് വിളക്ക്. 26, 27തീയതികളിൽ രാത്രി 7.30ന് തോറ്റംപാട്ട്, വിളക്ക്. 25ന് രാവിലെ 9ന് പുനപ്രതിഷ്ഠാ വാർഷിക കലശാഭിഷേകം, രാത്രി 7.30ന് തോറ്റംപാട്ട്, വിളക്ക്. മാർച്ച് 1ന് രാവിലെ ക്ഷേത്ര ചടങ്ങുകളും രാത്രി 7.30 മുതൽ തോറ്രംപാട്ട്, വിളക്ക്. 2ന് രാവിലെ 8ന് പൊങ്കാല, 12ന് അന്നദാനം, വൈകുന്നേരം 6ന് ദീപകാഴ്ച, 7ന് ഭഗവതിസേവ, 8.30ന് തോറ്റംപാട്ട്, വിളക്ക്, 3ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഹരിനാമകീർത്തനം തുടർന്ന് ഭഗവത പാരായണം, 8ന് കുട്ടികളുടെ ഉരുൾ, തുടർന്ന് പൊങ്കേല, 8.30ന് തോറ്റംപട്ട്, 10.30ന് കലശപൂജ, കലശാഭിഷേകം, വൈകുന്നേരം 4ന് ഓട്ടൻതുളളൽ, 5ന് ആറാട്ട് ഘോഷയാത്ര, 7ന് തുലാഭാരം, കുത്തിയോട്ടം, 8.30ന് ഭജന, 10.30ന് സേവ, വിളക്ക് തുടർന്ന് ഗുരുസി