mv-govindan

തിരുവനന്തപുരം : ഏകീകൃത തദ്ദേശവകുപ്പ് നിലവിൽ വന്നതിന്റെ മാറ്റം ഒരുമാസത്തിനകം ജനങ്ങൾക്ക് ലഭിക്കണമെന്നും ഓഫീസുകളിൽ ജനങ്ങൾ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പിന്റെ ഇടക്കാല മാനേജ്മെന്റ് സംബന്ധിച്ച് ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെയും വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരായി മാറണം. ഫയലിൽ അഭിപ്രായം രേഖപ്പെടുത്തി താഴേതട്ടിലുള്ള ഓഫീസുകളിലേക്ക് അയച്ച് കാത്തിരിക്കുന്ന പതിവ് ഉണ്ടാകരുത്. ഫീൽഡ് പരിശോധന അനിവാര്യമെങ്കിൽ ഉദ്യോഗസ്ഥൻ നേരിട്ട് എത്തണം. ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.