h

ഇന്ദ്രജിത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാർച്ച് 11ന് തിയേറ്ററിൽ എത്തും. ആൻ മെഗ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ന‌ി‌ർമ്മാണം.

അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തിന് ഷാജികുമാർ ഛായാഗ്രഹണവും രഞ്ജിൻരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കപ്പേളയ്ക്കുശേഷം റോഷൻ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.അതേസമയം പുലുമുരുകനുശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്ററും റിലീസിന് ഒരുങ്ങുന്നു.