തിരുവനന്തപുരം: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആഴിമലയിൽ മാർച്ച് 1ന് രാവിലെ 5ന് നിർമ്മാല്യം, 5.30ന് ഗണപതി ഹോമം, 8ന് പ്രഭാത പൂജ, 10ന് പൊങ്കാല (സമൂഹപൊങ്കാല ഉണ്ടായിരിക്കില്ല). പന്നിയോട് സുകുമാരൻ വൈദ്യർ പൊങ്കാലയ്‌ക്ക് ഭദ്രദീപം തെളിക്കും. ഉച്ചയ്‌ക്ക് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽപൂജ, പുഷ്‌പാഭിഷേകം, രാത്രി 8ന് ദക്ഷിണമൂർത്തി സ്വാമിയുടെ നാമധേയത്തിൽ തുടങ്ങുന്ന സ്വരപൂർണിമ സംഗീതപരിപാടി കേന്ദ്രമന്ത്രി വി. മുരളീധരൻ
ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ചലച്ചിത്ര സംവിധായകൻ രാജസേനൻ നേതൃത്വം നൽകും. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എസ്. വിജേഷ് അറിയിച്ചു.