
കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ റൂട്ടിൽ, ഇലക്ട്രിക് പോസ്റ്റിൽ തെരുവുവിളക്കുകൾ കത്തികിടക്കുന്നുതായി പരാതി. ആര്യനാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പ്രവർത്തന പരിധിയിലുള്ള പ്രദേശമാണ് കോട്ടൂർ കള്ളിയൽ പ്രദേശം. മാസങ്ങളായി ഇവിടുത്തെ പോസ്റ്റുകളിൽ തെരുവുവിളക്കുകൾ പകലും കത്തി കിടക്കുകയാണ്. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ അറിയിച്ചിട്ടും ലൈറ്റ് ഓഫ് ആക്കാൻ നടപടി ഉണ്ടായിട്ടില്ല. തെരുവുവിളക്കുകൾ കത്തി കിടക്കുന്നത് കാരണം വൈദ്യുതി ദിവസവും പാഴായിപ്പോകുകയാണ്. രാത്രി കത്തുകയും പകൽ അണയുകയും ചെയ്യുന്ന എൽ.ഇ.ഡി ലൈറ്റുകൾ ആണ് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ളത്. തെരുവുവിളക്കുകൾ അണയ്ക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.