തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിൽ നാളെ മുതൽ പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു.