തിരുവനന്തപുരം:ഇന്ത്യയിലെ സാന്ത്വനപരിചരണത്തിന്റെ തുടക്കക്കാരിൽ ഒരാളായ ഡോ.എം.ആർ. രാജഗോപാലിന്റെ ഓർമ്മക്കുറിപ്പുകളായ 'വോക് വിത് ദ വിയറി: ലെസൺസ് ഇൻ ഹ്യുമാനിറ്റി ഇൻ ഹെൽത്ത് കെയർ' ഇന്ന് രാവിലെ 11.30ന് ഈഞ്ചയ്ക്കൽ ഐഷ മെമ്മോറിയൽ ആശുപത്രി ബിൽഡിംഗിലെ പാലിയം ഇന്ത്യയുടെ ഓഫീസിൽ ഡോ.ശശി തരൂർ എം.പി പ്രകാശനം ചെയ്യും.പുസ്തകപ്രകാശനം 'സും' വഴിയും പാലിയം ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്ന പുസ്തകം പേപ്പർബാക്ക് ആയും ഇ-ബുക്കായും ലഭ്യമാണ്.