തിരുവനന്തപുരം:കരിമൺകുളം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഐ.എം പാർവതി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം പി.ടി.പി വാർഡ് കൗൺസിലർ ഗിരികുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ആർ.രാജൻ കുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ സി.ആർ.ഒ ജി.ഷാജി തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികൾ:ആർ.രാജൻ കുരുക്കൾ (പ്രസിഡന്റ്),എം.രാജൻ നായർ (വൈസ് പ്രസിഡന്റ്),പി.രാജേന്ദ്രൻ (സെക്രട്ടറി),എസ്.സുബ്രഹ്മണ്യം (ജോയിന്റ് സെക്രട്ടറി),പി.തങ്കമണി (ട്രഷറർ).