ktl

കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ സി.ഡി.എസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിലും കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടി.സുനിൽ കുമാറിനെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കുറ്റിച്ചൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ സി.ആർ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ആർ.പ്രതാപൻ,സി.ജ്യോതിഷ് കുമാർ,എം.ആർ.ബൈജു,യു.ഡി.എഫ് ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ഇന്ദുലേഖ,ഡി.അനിൽകുമാർ,കോട്ടൂർ സന്തോഷ്‌, വി.എച്ച്.വാഹിദ തുടങ്ങിയവർ സംസാരിച്ചു.