തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീർ ഉദ്ഘാടനം ചെയ്തു.മഹിള ജനതാ സംസ്ഥാന പ്രസിഡന്റ് ലതാ മേനോൻ,അഭിഭാഷക ജനത സംസ്ഥാന പ്രസിഡന്റ് അഡ്വ.വിജയകുമാർ,യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി പായ്ചിറ നവാസ്,സംസ്ഥാന കമ്മിറ്റി അംഗം നേമം രാജീവ്,പാർട്ടി ജില്ലാ സെക്രട്ടറിമാരായ പാപ്പനംകോട് ദിലീപ്,പട്ടാഴി ശ്രീകുമാർ,ഗഫൂർ,വട്ടപ്പാറ ഗോപിനാഥൻ,ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.