
തിരുവനന്തപുരം: ജനപ്രിയ മലയാള പരിപാടികളെ ഒഴിവാക്കി സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലൂടെ ചൈനയിലെ ശൈത്യകാല ഒളിമ്പിക്സ് പരിപാടി പ്രക്ഷേപണം ചെയ്യുന്ന നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആകാശവാണി ദൂരദർശൻ എൻജിനിയറിംഗ് ജീവനക്കാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനിയറിംഗ് എംപ്ലോയീസ് ആവശ്യപ്പെട്ടു.
പ്രാദേശിക സംപ്രേഷണത്തിൽ കാലങ്ങളായി ദൂരദർശൻ പിന്തുടരുന്ന തത്വങ്ങളുടെ ലംഘനമാണിപ്പോൾ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി.ജയകൃഷ്ണൻ കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിന് പരാതി നൽകി.