
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു. 44 ദിവസത്തിന് ശേഷം ടി.പി.ആർ പത്തിൽ താഴെ എത്തി. ഇന്നലെ 9.52ശതമാനമാണ് ടി.പി.ആർ. 4069 പേർ രോഗബാധിതരായി.
45 ദിവസത്തിന് ശേഷമാണ് പ്രതിദിന കേസുകൾ 5000ത്തിൽ താഴെയെത്തിയത്.
24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 647, തിരുവനന്തപുരം 531 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ. 24 മണിക്കൂറിനിടെയുണ്ടായ 11 മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 41 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 11,026 പേർ രോഗമുക്തി നേടി.
ആകെ ചികിത്സയിലുള്ളവർ 58,932
നിരീക്ഷണത്തിലുള്ളവർ 1,57,090
ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചവർ 500