കാട്ടാക്കട:തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ കൊടിയേറ്റ് ആറാട്ട്,ശിവരാത്രി ഉത്സവം ഇന്ന് തുടങ്ങും.മാർച്ച് ഒന്നിന് സമാപിക്കും.ഇന്ന് രാവിലെ 9.5നും 9.20 നും മദ്ധ്യേ കൊടിയേറ്റ്.വൈകിട്ട് ആറിന് മുളപൂജ.24ന് രാവിലെ 9.30ന് സമൂഹ ലക്ഷാർച്ചന,വൈകിട്ട് അഞ്ചിന് ഭഗവതിസേവ,പുഷ്പാഭിഷേകം. 25ന് രാവിലെ 7.25ന് മരപ്പാണി,എട്ടിന് ഉത്സവബലി. വൈകിട്ട് ആറിന് യോഗീശ്വരനും ബ്രഹ്മ രാക്ഷസിനും വിശേഷാൽപൂജ, 6.30ന് ശ്രീഭൂതബലി. 26ന് രാവിലെ ആറിന് ഘൃതധാര, ഉഷപൂജ,മുളപൂജ,കലശപൂജ, ശ്രീഭൂതബലി,9.30ന് കലശാഭിഷേകത്തോടെ ഉച്ചപൂജ, വൈകിട്ട് ആറിന് അപ്പംമൂടൽ.27ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ആറിന് വലിയധാര,ആറിന് നാഗരൂട്ട്, 9.30ന് കളഭാഭിഷേകം,വൈകിട്ട് 5.05ന് തുലാ പായസം,പള്ളിവേട്ടക്കളത്തിലേക്ക് എഴുന്നളത്ത്,പള്ളിവേട്ട,തിരിച്ചെഴുന്നള്ളത്ത്, സേവ. 28ന് രാവിലെ ആറിന് കണിദർശനം,ശ്രീലകത്തേക്ക് എഴുന്നള്ളിക്കൽ, വൈകിട്ട് 3.30ന് വലിയ കാണിക്ക, 4.30ന് ആറാട്ട്,അഞ്ചിന് തിരിച്ചെഴുന്നള്ളത്ത്. മാർച്ച് ഒന്നിന് രാവിലെ 5.30ന് പ്രത്യേക ശിവരാത്രി ധാര,എട്ടിന് പൊങ്കാല, ഒൻപതിന് 108 കലശപൂജ, 9.30ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5.30ന് ഉമാമഹേശ്വര പൂജ,7.30ന്,ആത്മീയ പ്രഭാഷണം,ഒൻപതിന് തിരുവാതിരക്കളി,10ന് സംഗീത സായാഹ്നം,10.30ന് കലാപരിപാടികൾ,യാമപൂജകൾ.