
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയചർച്ചയായി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പ്രതിപാദിക്കുന്ന കുറിപ്പുകളുടെ കൂട്ടത്തിലാണ് ഇതുമായി ബന്ധപ്പെടുത്തി കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ഐസക് പ്രകീർത്തിച്ചത്. മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോട് നല്ല രീതിയിൽ സഹകരിച്ചിരുന്നുവെന്നും ഇതിന്റെ മുഖ്യ കാരണം പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണെന്നും പറയുന്നു. തോമസ് ഐസക്കിന്റെ പുകഴ്ത്തൽ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പ്രതികരിച്ചു. ഐസക് പുകഴ്ത്തിയാൽ അവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ഹസ്സൻ പരിഹസിച്ചു.