cm

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായുള്ള 100 ദിന കർമ പരിപാടിയിൽപ്പെടുത്തി ലൈഫ് മിഷനിലൂടെ 20,000 വീടുകളും മൂന്നു ഭവന സമുച്ചയങ്ങളും കൈമാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം മതിപ്പുറത്ത് നിർമ്മിച്ച 320 ഭവനങ്ങൾ ഉൾപ്പെടുന്ന ഭവന സമുച്ചയത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനു പ്രാധാന്യം നൽകും. രാജീവ് ആവാസ് യോജനയുടെ ഭാഗമായി വിഴിഞ്ഞം മതിപ്പുറത്ത് 72 കോടി ചെലവിൽ 1032 വീടുകളും അനുബന്ധ സൗകര്യങ്ങളും നിർമിക്കും. നാല് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 1000 പേർക്ക് ഉപയോഗിക്കാവുന്ന കമ്യൂണിറ്റി ഹാൾ, രണ്ടു പഠന കേന്ദ്രങ്ങൾ, അങ്കണവാടി, ഹെൽത്ത് ക്ലിനിക്ക്, ഡ്രൈ ഫിഷ് പ്രൊസസിങ് യൂണിറ്റ്, വസ്ത്ര യൂണിറ്റ് തുടങ്ങിയവയുമുണ്ട്. . ആദ്യ ഘട്ടത്തിൽ 222 വീടുകളും അങ്കണവാടിയും കമ്യൂണിറ്റി ഹാളും പഠന കേന്ദ്രവും , രണ്ടാം ഘട്ടത്തിൽ 320 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയവും പൂർത്തിയാക്കി. ആദ്യ രണ്ടു ഘട്ടങ്ങൾക്ക് 18.57 കോടിയാണു കേന്ദ്ര വിഹിതം. 11.14 കോടി സംസ്ഥാന വിഹിതവും 18.73 കോടി നഗരസഭയും വഹിക്കും. പദ്ധതിക്കായി സംസ്ഥാനവും നഗരസഭയും ചേർന്ന് 62 ശതമാനത്തോളം ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന കാര്യങ്ങളിൽ രാഷ്ട്രീയ നോക്കാതെ ഒന്നിച്ചു നിൽക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു
മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ,വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.