kseb

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് വൈദ്യുതി മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ പട്ടത്തെ വൈദ്യുതിഭവനിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

നിലവിലെ അഴിമതികളെക്കുറിച്ച് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന പ്രസിഡന്റ് ഇ.എ. ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിൽ.വി.ആർ, സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സജീവ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ജി.ജയകുമാർ, കൃഷ്ണൻകുട്ടി, മനോജ്, സംസ്ഥാന സെക്രട്ടറിമാരായ ആദർശ് മേനോൻ, രാധാകൃഷ്ണൻ, അരുൺ, രാജേഷ്, മഹേന്ദ്രരാജ് തുടങ്ങിയവർ നേതൃത്വം നൽകി.