തിരുവനന്തപുരം:മണക്കാട് മാർക്കറ്ര് ജംഗ്ഷൻ (കുലചന്ത),പടന്നാവ് ലെയിനിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നില്ലെന്ന് പരാതി.ആറ് മാസത്തോളമായി ഇവിടങ്ങളിലെ 6000 വീടുകളിൽ വെള്ളം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പകൽ സമയങ്ങളിൽ നൂലു പോലെ മാത്രമാണ് വെള്ളം ലഭിക്കുന്നത്.രാത്രിയായാൽ ചെളി കലർന്ന വെള്ളമാണ് ലഭിക്കുന്നത്.പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ മന്ത്രി ആന്റണി രാജു ഇടപെടണമെന്ന് ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ ആവശ്യപ്പെട്ടു.