cpm-pradishadam

വക്കം: കണ്ണൂർ തലശ്ശേരി പുന്നോലിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ സി.പി.എമ്മിന്റേയും മത്സ്യത്തൊഴിലാളി യൂണിയന്റേയും പ്രവർത്തകനായ ഹരിദാസിന്റെ കൊലപാതകത്തിൽ സി.പി.എം വക്കം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. വക്കം ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ചന്തമുക്കിൽ സമാപിച്ചു.

തുടർന്നുള്ള പ്രതിഷേധയോഗം സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജു, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജെ.സലിം, എസ്.പ്രകാശ്, എസ്.അനിൽകുമാർ, എ.ആർ.റസൽ, ജ്യോതിസാർ, ബി. നിഷാൻ, സതീശൻ, സുരേഷ് ചന്ദ്രബാബു, ബി.പ്രശോഭന, ബി.സജീവ്, ബ്രാഞ്ച് സെക്രട്ടറിമാരായ ജോസ്, അക്ബർഷ, നദീം, അശോകൻ, മനോഹരൻ, എസ്.സജീവ്, കുടുംബശ്രീ ചെയർപേഴ്സൻ മീനു താഹീർ, ഗ്രാമപഞ്ചായത്തംഗം ജെ.ജയ, എം.സുശീല, മാജിത തുടങ്ങിയവർ നേതൃത്വം നൽകി.