v

തിരുവനന്തപുരം: മാതൃ - ശിശു ചികിത്സയിലെ സമകാലിക വിശകലനം പ്രമേയമാക്കി സംഘടിപ്പിച്ച രണ്ടുദിവസത്തെ 'ഫീറ്റോമാറ്റ് 2022" രാജ്യാന്തര സമ്മേളനം കിംസ്‌ ഹെൽത്തിൽ സമാപിച്ചു. കിംസ്‌ ഹെൽത്തിലെ ഹൈറിസ്‌ക് പ്രഗ്‌നൻസി ആൻഡ് പെരിനാറ്റോളജി, ഒബ്‌സ്‌ട്രെറ്റിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ദ്വിദിന വെർച്വൽ സമ്മേളനം നടന്നത്. സിഡ്‌നി ലിവർപൂൾ ഹോസ്‌പിറ്റൽ ഫീറ്റൽ മെറ്റേർണൽ യൂണിറ്റ് ഡയറക്ടർ ഡോ. ജോൺ സ്‌മോളെനിക്, യു.കെയിൽ നിന്നുള്ള ഡോ. ജ്യോത്സന ആചാര്യ, ഡോ. മാധവി പുരേതി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.