പോത്തൻകോട് :ശാന്തിഗിരി പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ഇന്ന് രാവിലെ 5ന് താമര പർണ്ണശാലയിൽ നടക്കുന്ന പ്രത്യേക പുഷ്പാഞ്ജലിയോടെ ആരംഭിക്കും.6ന് ധ്വജം ഉയർത്തൽ തുടർന്ന് 8ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ശാന്തിഗിരി വിദ്യാദീപം, വിദ്യാനിധി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.ആന്റോ ആന്റണി എം. പി, കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, സ്വാമി ചൈതന്യ ജ്ഞാന തപസ്വി,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,എം. എൽ.എ മാരായ അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ, കെ.യു.ജെനീഷ് കുമാർ, എം.എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ, മുൻ എം.എൽ.എ. പി.സി. ജോർജ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും ഡോ.കെ.എൻ. ശ്യാമപ്രസാദ് നന്ദിയും പറയും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ, ഡോ.കെ.ആർ. എസ്.നായർ എന്നിവരെ ആദരിക്കും. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ഡോ.എം.ആർ. തമ്പാൻ, സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി ,സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി , എം. എൽ.എ മാരായ ഡി.കെ.മുരളി, സി. ആർ. മഹേഷ്, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കോലിയക്കോട് കൃഷ്ണൻ നായർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, പണിമൂല ദേവസ്വം സെക്രട്ടറി ആർ. ശിവൻകുട്ടിനായർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5 ന് കുംഭഘോഷയാത്ര ആരംഭിക്കും.