block-panchayath

പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ' രോഗമില്ലാത്ത ഗ്രാമം ' പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.ചെങ്കൽ സ്വാതന്ത്ര്യദിന സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനതപുരം റീജിയണൽ കാൻസർ സെന്റർ,പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി,സരസ്വതി ആശുപത്രി,പാറശാല,പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ചതിനെ തുടർന്ന് മരുന്ന് വിതരണവും നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആര്യാദേവൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, അംഗങ്ങളായ അഡ്വ.റാഹിൽ ആർ.നാഥ്‌,ഷിനി ആദർശ്,ക്യാമ്പ് ഡയറക്ടർ ഡോ.മിനി തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമൻ നന്ദി പറഞ്ഞു.