sivakumar

തിരുവനന്തപുരം: പൂന്തുറ മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കമലേശ്വരം ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തി. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദയൂസ് പൊന്നയ്യൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് യേശുദാസ്,​ സേവ്യർ ലോപ്പസ്,​ ലെഡ്ഗർ ബാവ,​ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൂന്തുറ ജയ്സൻ,​ റോബിൻ ജോസഫ്,​ വില്യം ലാൻസി,​ ജോൺ ബോസ്കോ എന്നിവർ പങ്കെടുത്തു.