തിരുവനന്തപുരം: ഒരു വ്യക്തിയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് മാതൃഭാഷയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നാദം കേരളയുടെയും എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രൊഫ. എൻ. കൃഷ്‌ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ലോക മാതൃഭാഷാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദം കേരള ചെയർമാൻ ജി.വിജയകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ജോർജ് ഓണക്കൂറിനെയും,​ ബാൽരാജ് അവാർഡ് നേടിയ ഡോ.എഴുമറ്റൂർ രാജരാജവർമ്മയെയും ആദരിച്ചു. എസ്,.രാധാകൃഷ്‌ണൻ തമ്പി,​ ഉന്മേഷ് ചൈത്രം,​ അജയഘോഷ് എന്നിവരുടെ പുസ്തകങ്ങൾ പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. നാദം കേരള വൈസ് ചെയർപേഴ്സൻ ഡോ.സി.ഉദയകല മലയാളദിന സന്ദേശവും,​ ഗായകൻ ശ്രീറാം മാതൃഭാഷാ ഗാനവും ആലപിച്ചു. ജനറൽ സെക്രട്ടറി പരബ്രഹ്മം ശ്രീകുമാർ സ്വാഗതവും പ്ളാനിംഗ് സെക്രട്ടറി സോയ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.