gome

കിളിമാനൂർ:കെ.എസ്.ഇ.ബി ജീവനക്കാരുടെ സ്നേഹത്തണലിൽ നിർദ്ധനയായ യുവതിക്ക് സ്നേഹവീടൊരുങ്ങി. കെ.എസ്.ഇ.ബി കിളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് കിളിമാനൂർ ചിറ്റിലഴികത്തു ഇടക്കുന്നിൽ വീട്ടിൽ ഉഷയ്ക്ക് വീട് നിർമ്മിച്ച് നൽകിയത്.ആറു വർഷം മുൻപ് അസുഖത്തെ തുടർന്ന് ശരീരം തളർന്നുപോയ ഉഷ പൊളിഞ്ഞു വീഴാറായ ഷീറ്റിട്ട കൂരയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പ്രദേശത്ത് മീറ്റർ റീഡിംഗിനും,മറ്റ് ഇലക്ട്രിക് വർക്കുകൾക്കും വരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ഉഷയുടെ ദുരിത ജീവിതം കണ്ട് വീട് വച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.താക്കോൽദാനം ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ലത നിർവഹിച്ചു.അസിസ്റ്റന്റ് എൻജിനിയർ ഷിഫിലുദീൻ,കെ.എസ്.ഇ.ബി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.