karode-bus-sevice

പാറശാല:ദീർഘകാലമായി നിറുത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സിക്ക് നാട്ടുകാർ സ്വീകരണം നൽകി. നാട്ടുകാർക്ക് ഏറെ പ്രയോജനകരമായിരുന്ന കാരോട്-തിരുവനന്തപുരം-മെഡിക്കൽ കോളേജ് ബസ് സർവീസ് കഴിഞ്ഞ നാല് വർഷമായി നിറുത്തിവച്ചിരിക്കുകയായിരുന്നു.കോൺഗ്രസ് കാരോട് വാർഡ് കമ്മിറ്റി ഭാരവാഹികൾ കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ സർവീസ് പുനരാരംഭിച്ചത്.കോൺഗ്രസ് കാരോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.കാരോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.രാജേന്ദ്രൻ നായർ,കാരോട് വാർഡ് മെമ്പർ അജിത സി.ആർ,അജീഷ് കുമാർ, ഭുവനചന്ദ്രൻ നായർ, വിനോദ്, അജിത് മോഹൻ,അനീഷ്, സുരേഷ് കുമാർ, സനിൽ മാറാടി, റോബിൻ, അജിത് ജോൺ തുടങ്ങിയവർ പങ്കെടുത്തു.രാവിലെ 8.10 ന് കാരോട് വായനശാലയ്ക്ക് മുന്നിൽ നിന്നാരംഭിക്കുന്ന സർവീസ് 10 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.