
തിരുവനന്തപുരം: റേഷൻകടകളിലെ പരിശോധന ഉറപ്പാക്കാൻ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു. നിലവിൽ റേഷൻ കടകളിൽ പരിശോധന നടത്താൻ നിയോഗിക്കപ്പെട്ട റേഷനിംഗ് ഉദ്യോഗസ്ഥർ യഥാസമയം കടകളിൽ പരിശോധന നടത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പുതിയ സംവിധാനം. വാതിൽപ്പടി സേവനം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനും മുഴുവൻ ഗോഡൗണുകളിലും സി.സി.ടി വി ക്യാമറ സ്ഥാപിക്കുന്നതിനും നപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
മാഗ്നറ്റിക് ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് റേഷൻ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 1000 റേഷൻ കടകൾ തിരഞ്ഞെടുത്ത് സ്മാർട്ട് കടകളായി മാറ്റുമെന്നുംമന്ത്രി പറഞ്ഞു.
മാർച്ചോടെ സപ്ലൈകോയുടെ എല്ലാ സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് ഓൺലൈൻ ഡെലിവറി സാദ്ധ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.