drinking-water

തിരുവനന്തപുരം: ജൽജീവൻ മിഷന്റെ ഭാഗമായി 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 35.64 ലക്ഷം കണക്ഷനുകൾ നൽകാൻ ഭരണാനുമതിയായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. പദ്ധതി വിഹിതമായി അഞ്ച് കോടി രൂപ കണ്ടെത്താൻ പ്രയാസമുള്ള പഞ്ചായത്തുകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ എം.പി, എം.എൽ.എ ഫണ്ടും ഉപയോഗിക്കാം. പഞ്ചായത്തുകൾ മാറ്രിവച്ച പദ്ധതികൾ പുനരവലോകനം ചെയ്യുമെന്നും കെ.ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.