തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സുമാരുടെ പരമാവധി ഒഴിവുകൾ നികത്തിയിട്ടുണ്ടെന്നും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. കോട്ടയത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തുടക്കത്തിൽ നഴ്സുമാരുടെ കരാർ നിയമനമായിരുന്നു. ഇപ്പോൾ അഞ്ച് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.