general

ബാലരാമപുരം:ബി.ജെ.പി ബാലരാമപുരം മണ്ഡലം ബൂത്ത് സമ്മേളനങ്ങൾ നടന്നു. വില്ലിക്കുളം എസ്.എൻ.ഡി.പി ഹാളിൽ നടന്ന ബൂത്ത് സമ്മേളനവും സ്വർഗീയ ദീൻ ദയാൽ ഉപാദ്ധ്യായ അനുസ്മരണവും അഡ്വ.രഞ്‌ജിത്ത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും സിനിമാ താരവും ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം കോർപ്പറേഷൻ ചാല വാ‌‌‌ർഡ് കൗൺസിലറും സ്‌റ്റേറ്റ് എക്സിക്യുട്ടീവ് അംഗവുമായ സിമി ജ്യോതിഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം സുനിത,ബൂത്ത് പ്രസിഡന്റ് വിജേഷ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിനു കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്.ഷിബു കുമാർ, മണ്ഡലം സെക്രട്ടറി ബിജു പുന്നയ്ക്കാട്,​ കർഷക മോർച്ച മണ്ഡലം സെക്രട്ടറി ഷിബുമോൻ വില്ലിക്കുളം,​ പഞ്ചായത്ത് നോർത്ത് പ്രസിഡന്റ് അനിൽ രാജ്,​ ജനറൽ സെകട്ടറി ദീപു,കർഷക മോർച്ച പ്രസിഡന്റ് അജി, എസ് സി മോർച്ച പ്രസിഡന്റ് ഷാജി എന്നിവർ സംബന്ധിച്ചു.