തി​രുവനന്തപുരം : കാരയ്ക്കാമണ്ഡപം മേലാംകോട് ശ്രീമുത്തുമാരിയമ്മൻ ദേവി​ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം മാർച്ച് 4 മുതൽ 8 വരെ നടക്കും. മാർച്ച് 4ന് രാവിലെ 9.30ന് കലശപൂജ, 5ന് രാവിലെ 9.30ന് നാഗർക്ക് വിശേഷാൽപൂജ, 6ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് വൈകിട്ട് 5ന് യക്ഷിയമ്മയ്ക്ക് പൂജ, 8ന് രാവിലെ 10ന് പൊങ്കാല, 12.15ന് പൊങ്കാലനിവേദ്യം, രാത്രി കരിമരുന്ന് പ്രയോഗം.