തിരുവനന്തപുരം: കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിലെ 63-ാമത് വാർഷിക വില്ലിൽ തൂക്ക മഹോത്സവം മാർച്ച് 7ന് ആരംഭിച്ച് 16ന് സമാപിക്കും. പതിവ് പൂജകൾക്കു പുറമേ മാർച്ച് 7ന് രാവിലെ 9ന് തൃക്കൊടിയേറ്റ്, 10.35നും 11.5നും മദ്ധ്യേ പന്തൽ കാൽനാട്ട്, വൈകിട്ട് 6.30ന് തോറ്റംപാട്ട് ആരംഭം, രാത്രി നൃത്തനൃത്യങ്ങൾ, പുഷ്പാഭിഷേകം.

8ന് രാവിലെ 10ന് ഷഷ്ഠിപൂജ, രാത്രി തോറ്റംപാട്ട്, തിരുവാതിര. 9ന് രാത്രി തോറ്റംപാട്ട്, തിരുവാതിര. 10ന് ഉച്ചയ്ക്ക് 12 മുതൽ 12.50 വരെ തൂക്ക കുട്ടികളുടെ വ്രതാരംഭം, രാത്രി തോറ്റംപാട്ട്, നൃത്തസംഗീത കലാസന്ധ്യ. 11ന് രാവിലെ വിശേഷാൽ അഭിഷേകം, രാത്രി 7ന് സ്പെഷ്യൽ ഗുരുസിപൂജ, ഭക്തിഗാനമേള, രാത്രി 8.45ന് തൃക്കല്യാണപൂജ. 12ന് രാവിലെ 7.30ന് നീരാഞ്ജനം,രാത്രി 7ന് ഭക്തിപ്രഭാഷണം: ഹീരലാൽ, പാറശേരി. 13ന് രാവിലെ രാത്രി 7ന് ശാസ്ത്രീയ നൃത്തങ്ങൾ. 14ന് വൈകിട്ട് അത്താഴപൂജ, രാത്രി തോറ്റംപാട്ട് (കൊന്നുതോറ്റ്). 15ന് രാവിലെ 10ന് ആയില്യപൂജ, വൈകിട്ട് പ്രദോഷപൂജ, രാത്രി 7.30ന് ആനപ്പുറത്ത് എഴുന്നള്ളത്ത്. 16ന് ഉച്ചയ്ക്ക് 2.50ന് പൊങ്കാല, വൈകിട്ട് 6.30ന് വില്ലിൽ തൂക്കം, ദീപാരാധന, രാത്രി 9ന് താലപ്പൊലി, 1.40ന് ഗുരുസി, വെളുപ്പിന് 12.30ന് തൃക്കൊടിയിറക്കൽ.