vishwambharan
കെ.വിശ്വംഭരൻ നായർ

തിരുവനന്തപുരം: കേരളകൗമുദിയുടെ ആദ്യകാല ഏജന്റും കെ.വി.നായേഴ്‌സ് ന്യൂസ്‌ എജൻസി ഉടമയുമായ കെ. വിശ്വംഭരൻ നായർ (90) നിര്യാതനായി. കുമാരപുരം മോസ്‌ക്‌ ലെയ്‌നിലെ വസതിയിലായിരുന്നു അന്ത്യം. പതിനഞ്ചാം വയസിൽ പത്ര ഏജൻസി രംഗത്ത് വന്ന വിശ്വംഭരൻ നായർ രണ്ട് വർഷം മുമ്പ് വരെയും സജീവമായിരുന്നു. ഭാര്യ: പി. പത്മിനി അമ്മ. മക്കൾ: സുമ (ആർ.സി.സി), സുധ (പി.എച്ച്.സി, കടകംപ്പള്ളി),​ സുരേഷ്‌കുമാർ (നിയമകാര്യ ലേഖകൻ, മാതൃഭൂമി). മരുമക്കൾ: പദ്മകുമാർ (ബിസിനസ് ), ചിത്രകുമാർ (ബിസിനസ് ), അജിതകുമാരി (നിയമകാര്യലേഖിക, കേരളകൗമുദി). സഞ്ചയനം 27ന് രാവിലെ 8ന്.